ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

ഇക്കഡോറിയൽ ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക-ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. 

എക്വറ്റോറിയൽ ഗിനിയിൽ തടവിലായവരെ വിമാനത്തിൽ നൈജീരയ്ക്ക് കൊണ്ടു പോകാൻ ശ്രമം നടക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തടവിൽ കഴിയുന്നവരോട് പാസ്പോർട്ട് നൽകാൻ ഗിനി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *