തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി സ്വദേശികളായ 14 ഉം ,എട്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ. തിങ്കളാഴ്ചയാണ് മൂന്നുപേരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഇന്ന് ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെയായതോടെയാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.