കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്: 23ന് ഹാജരാകണം

കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്: 23ന് ഹാജരാകണം

മോൻസൺ മാവുങ്കലി​ന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി​. 14ന് ഹാജരാകാൻ ആദ്യം നോട്ടീസ് നൽകി​യപ്പോൾ സുധാകരൻ ഒരാഴ്ച സമയം ചോദിച്ചിരുന്നു. കളമശേരി​യി​ലെ ഓഫീസി​ലാണ് എത്തേണ്ടത്.

ഈ കേസി​ൽ മൂന്നും നാലും പ്രതി​കളായി​ ചൊവ്വാഴ്ച ഉൾപ്പെടുത്തി​യ മുൻ ഡി​.ഐ.ജി​ എസ്.സുരേന്ദ്രനും ട്രെയി​നിംഗ് ഐ.ജി​. ലക്ഷ്മണും നോട്ടീസ് നൽകുന്ന കാര്യം ക്രൈംബ്രാഞ്ച് ഇന്ന് തീരുമാനി​ക്കും. കേസി​ന്റെ തുടർനടപടി​കൾ ആലോചി​ക്കാൻ ക്രൈംബ്രാഞ്ച് ഇന്നലെ കൊച്ചി​യി​ൽ യോഗം ചേർന്നി​രുന്നു. യാക്കൂബ് പുരയി​ലും മറ്റ് അഞ്ചുപേരും നൽകി​യ 10 കോടി​യുടെ തട്ടി​പ്പ് കേസി​ലാണ് സുധാകരനെ പ്രതി​ ചേർത്തത്. സു​ധാ​ക​ര​ന്റെ​ ​ സാ​ന്നി​ദ്ധ്യ​ത്തി​ൽ​ 25​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​​​യെ​ന്നും ​ഇ​തി​ൽ​ 10 ​ല​ക്ഷം​ ​സു​ധാ​ക​ര​ന് ​കൈ​മാ​റു​ന്ന​ത് ​ക​ണ്ടെ​ന്നും ​മോ​ൻ​സ​ണി​ന്റെ​ ​മു​ൻ​ ​ഡ്രൈ​വ​ർ​ ​അ​ജി​ത്തും​ ​ജീ​വ​ന​ക്കാ​രാ​യ​ ​ ജെ​യ്‌​സ​ണും​ ​ജോ​ഷി​യും​ ​മൊ​ഴി​​​ ​ന​ൽ​കിയി​ട്ടുണ്ട്. ആരോപണം സുധാകരൻ നി​ഷേധി​ച്ചി​ട്ടുണ്ടെങ്കി​ലും മൊഴി​കൾ ശക്തമാണെന്നും പണം കൈമാറി​യ ദി​വസം സുധാകരൻ മോൻസണിന്റെ വീട്ടി​ൽ ഉണ്ടായി​രുന്നുവെന്നതി​ന് ഡി​ജി​റ്റൽ തെളി​വുകളുമുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് നി​ലപാ‌ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *