കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛൻ മരിച്ചു; മകൻ പരിക്കുകളോടെ ആശുപത്രിയിൽ

കണ്ണൂർ ആലക്കോട് കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അച്ഛൻ മരിച്ചു. മകന് പരിക്കേറ്റു. മാനന്തവാടി സഹായമെത്രാൻ മാർ. അലക്സ് താരാമംഗലത്തിന്‍റെ സഹോദരൻ മാത്തുക്കുട്ടിയാണു(58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ബിൻസിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീടിന്‍റെ പുറകുവശത്തുണ്ടായിരുന്ന കാർ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *