‘കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെ’; ചെയർമാനെ പിന്തുണച്ച് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ

കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെയെന്ന് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ. ഐഎഫ്എഫ്ഐ ജൂറി ചെയർമാനും ഇസ്രയേൽ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിൻ്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് ജിനോ ഗോട്ടോ, പാസ്കൽ ചാവൻസ്, ജാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കിയത്. ലാപിഡ് പറഞ്ഞത് മുഴുവൻ ജൂറി അംഗങ്ങളുടെയും തീരുമാനമാണെന്ന് ട്വിറ്ററിലൂടെ ഇവർ വിശദീകരിച്ചു.

‘ഞങ്ങൾ ലാപിഡിൻ്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. സിനിമയുടെ ഉള്ളടക്കത്തെപ്പറ്റിയുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയല്ല ഞങ്ങൾ ചെയ്തത്. ഞങ്ങൾ കലാപരമായ പ്രസ്താവന നടത്തുകയായിരുന്നു. ചലച്ചിത്രോത്സവ വേദി രാഷ്ട്രീയത്തിനും ലാപിഡിനെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്താനും ഉപയോഗിക്കുന്നതിൽ വിഷമമുണ്ട്.”- പ്രസ്താവനയിൽ ജൂറി അംഗങ്ങൾ വ്യക്തമാക്കി.

ജൂറിയിലെ ഏക ഇന്ത്യക്കാരനായിരുന്ന സുദീപ്തോ സെൻ നേരത്തെ ഇതിനു വിപരീതമായ പ്രസ്താവന നടത്തിയിരുന്നു. ലാപിഡ് വ്യക്തിപരമായി നടത്തിയ പ്രസ്താവനയനാണ് ഇതെന്നും ജൂറി അംഗങ്ങൾ ചേർന്നെടുത്ത തീരുമാനമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തിരുത്തുന്നതാണ് ജൂറി അംഗങ്ങളുടെ സംയുക്ത പ്രസ്തവന.

ദി കശ്മീർ ഫയൽസ് അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂറിയെ ഞെട്ടിച്ചെന്നും അസ്വസ്ഥരാക്കിയെന്നുമായിരുന്നു ജൂറി ചെയർമാൻ നദാവ് ലാപിഡിന്‍റെ പരാമർശം. ഇക്കാര്യം സമാപന ചടങ്ങിൽ അദ്ദേഹം തുറന്ന് പറഞ്ഞതോടെ വലിയ വിവാദമായി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു പരസ്യ വിമർശനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *