കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം വേണമെന്ന് കെജ്‍രിവാൾ

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരും. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും കെജ്‍രിവാൾ പറഞ്ഞു.

ചില സമയങ്ങളിൽ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്‍റെ അനുഗ്രഹം വേണമെന്നും, അതിനാലാണ് ഇത് പറയുന്നതെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് ആയിക്കൂടെന്നുമാണ് കെജ്‌രിവാള്‍ ചോദിക്കുന്നത്.

ബിജെപിയുടെ ബി ടീമാണ് കെജ്‌രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴാണ് കെജ്‍രിവാള്‍ ഈ അജണ്ട മുന്നോട്ടുവച്ചിരിക്കുന്നത്‌. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് കെജ്‌രിവാള്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *