ഓടയിൽ വീണ് മൂന്നുവയസ്സുകാരന് പരിക്കേറ്റു

കൊച്ചി പനമ്പിള്ളി നഗറിൽ ഓടയിൽ വീണ് മൂന്നു വയസുകാരന് പരുക്കേറ്റു. കൊച്ചി പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരനാണ് ഓടയില്‍ വീണത്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു.

അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും കുട്ടി മുങ്ങിപ്പോയിരുന്നു.  കുട്ടി ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ചെറുപ്പക്കാരാണ് കുട്ടിയെ ഓടയില്‍ നിന്നും രക്ഷിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും കുട്ടിയെ  24 മണിക്കൂര്‍ നിരീക്ഷണത്തിലാക്കി.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഓട മൂടണമെന്ന് പരിസരവാസികളും കൗൺസിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു വേണ്ട നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം ഉയരുന്നത്. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *