ഉപതെരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്‍റെ കൈയുംകാലും തല്ലിയൊടിച്ചു

ആലപ്പുഴ ജില്ലയിലെ മുതുകുളം നാലാംവാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രൻ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ചാണ്‌ ഒരുസംഘം ആക്രമിച്ചത്.

കമ്പിവടിയും മറ്റുമായി മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. തലയ്ക്കും വലതുകാലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റ ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈയിലും കാലിലും അടിയന്തര ശസ്ത്രക്രിയ നടത്തി.

തിരഞ്ഞെടുപ്പു വിജയത്തിനുശേഷം യുഡി.എഫ്. പ്രവർത്തകരെ കാണാനായെത്തിയതായിരുന്നു അദ്ദേഹം. ബി.ജെ.പി. അംഗമായിരുന്ന ജി.എസ്. ബൈജു രാജിവെച്ചതിനുശേഷം യു.ഡി.എഫ്. സ്വതന്ത്രനായാണു മത്സരിച്ചത്. 103 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണു തിരഞ്ഞെടുക്കപ്പെട്ടത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *