ഇപിക്കെതിരായ ആരോപണം പി ബിയിൽ ചർച്ച ചെയ്യില്ല: എം വി ഗോവിന്ദന്‍

ഇ പി ജയരാജനെതിരായ ആരോപണം പി ബിയിൽ ചർച്ച ചെയ്യില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണങ്ങൾ മാധ്യമ സൃഷ്‌ടിയാണ്. വിഷയത്തില്‍ ആദ്യമായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം വരുന്നത്.

അതേസമയം പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്നായിരുന്നു പ്രതികരണം.

സിപിഐഎമ്മിന്‍റെ അധ്യാപക സംഘടനായ കെ എസ് ടി എ നിർധനരായ കുട്ടികൾക്ക് നൽകുന്ന വീടിന്‍റെ താക്കോൽദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്. ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്‍റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജൻ സംസാരിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *