ഇന്ത്യയുടെ അഭിമാനമാകാന്‍ ദീപിക പദുക്കോണ്‍ ലോകകപ്പ് ഫൈനലില്‍

ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.

ലോകകപ്പ് ഫുട്ബോളില്‍ പന്തു തട്ടാന്‍ ഇന്ത്യക്ക് യോഗ്യത നേടാനായിട്ടില്ലെങ്കിലും ഇത്തവണ ലോകകപ്പ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം മിന്നിത്തിളങ്ങും. കാരണം ഒരു ഇന്ത്യ താരത്തിന്‍റെ കൈകളിലൂടെയാവും ഇത്തവണ ലോകകിരീടം ഫൈനല്‍ വേദിയിലെത്തുക. ഈ മാസം 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിലെ കിരീടപ്പോരാട്ടത്തില്‍ ട്രോഫി അവതരിപ്പിക്കുക എന്ന വലിയ ദൗത്യം ഫിഫ ഏൽപ്പിച്ചിരിക്കുന്നത് ബോളിവുഡ് നടി ദീപിക പദുക്കോണിനെയാണ്.

വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവം ഉള്‍പ്പെടെ നിരവധി ലോകവേദികളിൽ തിളങ്ങിയ ദീപികക്ക് കാൽപന്തിന്‍റെ മാമാങ്കത്തിലും രാജ്യത്തിന്‍റെ അഭിമാനം ഉയർത്താനുള്ള അവസരമാണ് ഖത്തറില്‍ ലഭിക്കുന്നത്. എന്നാല്‍ ഇത് സബംന്ധിച്ച് ദിപീകയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ മാഴ്സെല്‍ ഡിസെയ്‌ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.

അപൂർവ ബഹുമതിയെത്തിയതോടെ 36കാരിയായ ദീപിക വൈകാതെ ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാൻ ചലച്ചിത്ര മേളയിലെ ജൂറി അംഗമായും ആഡംബര ബ്രാൻഡുകളുടെ മുഖമായുമൊക്കെ ലോകത്തെ വിസ്മയിപ്പിച്ച ദീപികക്ക് അവകാശപ്പെടാൻ ഒരു പൊൻതൂവൽ കൂടി. ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലെ ഇന്ത്യൻ സാന്നിധ്യമാകുന്ന താരത്തിന് അഭിനന്ദന പ്രവാഹമാണ്.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച പത്താന്‍ ആണ് ദീപികയുടെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം. ജനുവരി 25നാണ് പത്താന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *