അറിയാതെ ആര്‍ക്കെങ്കിലും അയച്ചുപോയ സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് ഡിലീറ്റ് ഫോര്‍ മീ ആയിപ്പോകുന്ന അബദ്ധം ഒട്ടുമിക്ക വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും സംഭവിക്കാറുള്ളതാണ്. നമ്മുടെ ഏറ്റവും വ്യക്തിപരമായ ഒരു സന്ദേശം ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്ന ഗ്രൂപ്പുകളിലേക്കും മറ്റും പോകുന്നത് വലിയ ആശയക്കുഴപ്പങ്ങളാണ് സൃഷ്ടിക്കുക. വെപ്രാളത്തിനിടെ ഡിലീറ്റ് ഫോര്‍ മീ കൂടിയാകുന്നത് വിഷയങ്ങള്‍ കൂടുതല്‍ വഷളാക്കും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ വാട്ട്സ്ആപ്പ്.
എന്താണ് പുതിയ ഫീച്ചര്‍?
ഡിലീറ്റ് ഫോര്‍ മീ എന്ന് അബദ്ധത്തില്‍ ടച്ച് ചെയ്ത് പോയാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് അണ്‍ഡൂ എന്ന ഒരു പുതിയ ഒരു ഓപ്ഷന് കൂടി കാണാനാകും. ആക്സിഡന്റ് ഡിലീറ്റ് എന്നാണ് പുതിയ ഫീച്ചര്‍ അറിയപ്പെടുന്നത്.
ഇനി അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന് തന്നെ ടച്ച് ചെയ്യേണ്ടിയിരുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അതും അണ്‍ഡൂ ചെയ്താല്‍ സന്ദേശം പഴയത് പോലെ തന്നെ ചാറ്റ് ബോക്സില്‍ കാണാനാകും. പരിമിതമായ സമയം മാത്രമേ ഇത്തരം അണ്‍ഡൂ ഓപ്ഷനുകള്‍ നിലനില്‍ക്കൂ.
വാബീറ്റാ ഇന്‍ഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ചില ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ഓഗസ്റ്റില്‍ ബീറ്റ ടെസ്റ്റിംഗായി ലഭിച്ചിരുന്നു. ഇപ്പോഴാണ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കുന്നത്.